Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
സമര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല, രാജ്യത്ത് മണിക്കൂറില്‍ ഒരു വിദ്യാര്‍ഥി വീതം ആത്മഹത്യ ചെയ്യുന്നു
reporter

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണിക്കൂറില്‍ ഒരു വിദ്യാര്‍ത്ഥി വീതം അത്മഹത്യ ചെയ്യുന്നു.എറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് 2016 ല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 9474 കുട്ടികളാണ്.മണിക്കൂറില്‍ ഒരു വിദ്യാര്‍ത്ഥി എന്നതിനേക്കാള്‍ അധികമാണിത്. ബംഗാളിലും മഹാരാഷ്ട്രയിലുമാണ് അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 14 ന് മധ്യപ്രദേശില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തത് പോലീസ് റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഇതില്‍ 6 പേര്‍ ആണ്‍ കുട്ടികളാണ്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ഫലം വന്നതിനെ തുടര്‍ന്ന് നിരാശരായാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 ന് ബംഗളൂരുവില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാല്‍, പിന്നീട് ആത്മഹത്യക്ക് കാരണം ഇതല്ല എന്ന് തെളിഞ്ഞിരുന്നു.

മയക്കുമരുന്ന്, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സുഹൃത്തുക്കളുമായുള്ള തര്‍ക്കങ്ങള്‍,പ്രണയനൈരാശ്യം തുടങ്ങിയ കാരണങ്ങളാണ് രാജ്യത്തെ കുട്ടികളെ ആത്മഹത്യലേക്ക് തള്ളിയിടുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും കുട്ടികളുടെ ആത്മഹത്യ സംഹന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കണക്ക് സമര്‍പ്പിച്ചു.

 
Other News in this category

 
 




 
Close Window