Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
വിടി ബല്‍റാമിന് പിന്തുണയുമായി സിവിക് ചന്ദ്രന്‍; സഖാക്കളുടെ ഒളിവു ജീവിതം വിശുദ്ധ പുസ്തകമല്ല
reporter

  കൊച്ചി: എകെജിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ പിന്തുണച്ച് സിവിക് ചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുതല്‍ എംകെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമാണെന്ന് സിവിക് ചന്ദ്രന്‍ പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വിടി ബല്‍റാം എകെജിയെ കുറിച്ച് പരാമര്‍ശിച്ചു പോയതെന്നും സിവിക് ചന്ദ്രന്‍ പറയുന്നു.

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം. ലൈംഗികരാജകത്വം, അവിഹിതം, പ്രകൃതി വിരുദ്ധം, എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെയുണ്ട്. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്‌സിന്റെ ജീവിതത്തില്‍ തന്നെയുണ്ട് .അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റല്‍ റദ്ദായി പോകുന്നില്ലല്ലോ. കമ്യുണിസ്റ്റുകാരും മനുഷ്യര്‍ ,ചിലപ്പോള്‍ വെറും മനുഷ്യര്‍. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നു. സിവിക് ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ബല്‍റാമിന്റെ വിഷയത്തില്‍ ഉയര്‍ന്നുവന്ന സംവാദം മറ്റുചില കാര്യങ്ങള്‍ കൂടി ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്നും സിവിക് പറഞ്ഞു. എകെജി സുശീലയ്ക്ക് അക്കാലത്തെഴുതിയ കത്തുകള്‍ പിന്നീട് എകെജിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ കേരളത്തില്‍ ആദ്യം നക്സലൈറ്റ് ആകേണ്ട ആളായിരുന്നു എ.കെ ഗോപാലന്‍. അക്കാലത്ത് നക്സലൈറ്റ് അനുകൂല ലഘുലേഖകള്‍ ഇവിടെ കൊണ്ടുവന്ന് തര്‍ജമ ചെയ്ത് വിതരണം ചെയ്യാന്‍ നേതൃത്വം കൊടുത്തത് എകെജിയായിരുന്നു. അക്കാലത്തെ എകെ ഗോപാലന്റെ ശിഷ്യന്‍മാരാണ് തലശ്ശേരി, പുല്‍പ്പള്ളി നക്‌സല്‍ ആക്രമണങ്ങള്‍ നടത്തിയത്. അങ്ങനെ നക്സലിസത്തേലേയ്ക്ക് പോവേണ്ടിയിരുന്ന എകെജിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ പഴയ കത്തുകള്‍ ഇഎംഎസ് ഉപയോഗിക്കുകയായിരുന്നു. എകെജി നക്സലൈറ്റ് ആയാല്‍ നിങ്ങളുടെ ജീവിതം തുലഞ്ഞുപോകും എന്നുപറഞ്ഞ് ഇഎംഎസ് ആദ്യം സുശീലയെ പേടിപ്പിച്ചു. കൂടാതെ എകെജി എഴുതിയ കത്തുകള്‍ സുശീലയില്‍നിന്ന് വാങ്ങി. പിന്നീട് ഇതുവെച്ച് എകെജിയെ ബ്ലാക്മെയില്‍ ചെയ്യുകയും എകെജിയെ അതില്‍നിന്ന് പിന്‍തിരിപ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മറ്റൊന്നായിത്തീരുന്നതിന് ഈ കത്തുകള്‍ ഉപയോഗിക്കുകയായിരുന്നു ഇഎംഎസ് ചെയ്തത്. ആ കത്തുകള്‍ കണ്ണൂരിലെ ഏതോ ഒരു വായനശാലയിലുണ്ട്.

നമ്മള്‍ അറിയുന്ന എകെജിയെ കൂടാതെ മറ്റൊരു എകെജി ഉണ്ട്. അത് ഗോപാലസേന സ്ഥാപിച്ച എകെജിയാണ്. കമ്യൂണിസ്റ്റുകളുടെ ഗുണ്ടാ സേനയായിരുന്നു അത്. അതാണ് പിന്നീട് കൊടി സുനിയിലെത്തി നില്‍ക്കുന്ന ഗുണ്ടാ സംഘമായി മാറിയത്. എകെ ഗോപാലനില്‍നിന്ന് കോടിസുനിയിലേയ്ക്കുള്ള ദൂരം നടന്നുതീര്‍ത്തു എന്നതാണ് കോടിയേരിയുടെയും പിണറായിയുടെയും രാഷ്ട്രീയ വളര്‍ച്ച എന്നതാണ് സത്യമെന്നും സിവിക് പറയുന്നു.

ഇതിനിടെ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഉച്ചയോതെ അപ്രത്യക്ഷമായി. വലിയതോതിലുള്ള പ്രതികരണങ്ങളാണ് സിവിക് ചന്ദ്രന്റെ അക്കൗണ്ടില്‍ ലഭിച്ചിരുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സിവിക് ചന്ദ്രന്‍





 
Other News in this category

 
 




 
Close Window