Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബോണക്കാട് കുരിശുമല: ആളുകളെ കയറ്റാമെന്ന് സര്‍ക്കാര്‍; ലത്തീന്‍ സഭ സമരം മാറ്റിവച്ചു
reporter

 തിരുവനന്തപുരം: വിവാദ ബോണക്കാട് കുരിശുമല വിഷയത്തില്‍ ലത്തീന്‍ സഭയും സംസ്ഥാന സര്‍ക്കാരും രമ്യതയിലെത്തി. മലയിലേക്ക് നിയന്ത്രിതമായി ആളുകളെ കയറ്റിവിടാമെന്ന് വനം മന്ത്രി സമ്മതിച്ച സാഹചര്യത്തിലാണ് സഭ നടത്താനിരുന്ന സമരം പിന്‍വലിച്ചത്. വനം മന്ത്രി കെ.രാജുവും ആര്‍ച്ച് ബിഷപ് എം സൂസെപാക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.


വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ലത്തീന്‍ സഭ നേൃതൃത്വം ശ്രമം നടത്തുന്നുണ്ട്. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയില്‍ നിന്ന് ഇതിനുള്ള ഉറപ്പ് ലഭിക്കുമെന്നാണ് സഭയുടെ വിശ്വാസം.

ബോണക്കാട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് മന്ത്രി കെ.രാജുവും ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ബോണക്കാട് കുരിശുമലയിലേക്ക് പോയ തീര്‍ത്ഥാടകരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നീട് വിതുരയില്‍ റോഡ് ഉപരോധിച്ച വിശ്വാസികളും പൊലീസും തമ്മിലും ഏറ്റുമുട്ടി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ ലത്തീന്‍ സഭ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇടയലേഖനത്തിലൂടെയാണ് സഭ ഈ പ്രഖ്യാപനം നടത്തിയത്.

 
Other News in this category

 
 




 
Close Window