Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
ന്ത്രിസഭയുടെ മുഖം മിനുക്കി തെരേസ മേ, ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ
REPORTER

ലണ്ടന്‍: പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഒഴിവുകള്‍ നികത്തിയും പല മന്ത്രിമാരുടെയും വകുപ്പുകളില്‍ മാറ്റം വരുത്തിയും ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേ മന്ത്രിസഭയുടെ മുഖം മിനുക്കി. ഒരു വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണു തെരേസ മേ കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്. വകുപ്പുമാറ്റത്തില്‍ പ്രതിഷേധിച്ചു വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിങ് രാജിവച്ചതു പുനഃസംഘനയ്ക്കിടയില്‍ പുതിയ കല്ലുകടിയായി. വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തിനു പകരം വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ വകുപ്പിന്റെ ചുമതലയിലേക്കായിരുന്നു ജസ്റ്റിന്‍ ഗ്രീനിങ്ങിന്റെ മാറ്റം. ഇതില്‍ പ്രതിഷേധിച്ച് അവര്‍ രാജിവയ്ക്കുകയായിരുന്നു. ഡാമിയന്‍ ഹിന്‍ഡ്‌സാണു പുതിയ വിദ്യാഭ്യാസ സെക്രട്ടറി. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായി എസ്‌തേര്‍ മക്വെയെ നിയമിച്ചു.

ആരോഗ്യ കാരണങ്ങളാല്‍ രാജിവച്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ജയിംസ് ബ്രോക്കണ്‍ഷെയറിനു പകരം കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന കരേന്‍ ബ്രാഡ്‌ലി പുതിയ മന്ത്രിയായി. മാറ്റ് ഹാന്‍കോക്കാണു പുതിയ കള്‍ച്ചറല്‍ സെക്രട്ടറി.

ജസ്റ്റിസ് സെക്രട്ടറിയായിരുന്ന ഡേവിഡ് ലിഡിലിങ്ടനാണ് കാബിനറ്റ് ഓഫിസിന്റെ ചുമതലയുള്ള പുതിയ മന്ത്രി. ഫസ്റ്റ് സെക്രട്ടറിയുടെ ചുമതലകളെല്ലാം ഡേവിഡിനു ലഭിക്കുമെങ്കിലും പ്രധാനമന്ത്രിയുടെ ഡപ്യൂട്ടി എന്നര്‍ഥം വരുന്ന 'ഫസ്റ്റ് സെക്രട്ടറി' എന്ന പദവിയില്ല. ലൈംഗികാരോപണത്തില്‍ കുടുങ്ങി രാജിവച്ച ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍ വഹിച്ചിരുന്ന ചുമതലകളെല്ലാം ഡേവിഡിനാണ്. വിവിധ ബ്രെക്‌സിറ്റ് കമ്മിറ്റികളുടെ ചുമതലകളും ഇതില്‍ ഉള്‍പ്പെടും.

ഡേവിഡ് ലിഡിലിങ്ടണ്‍ വഹിച്ചിരുന്ന ജസ്റ്റിസ് സെക്രട്ടറി സ്ഥാനം ഡേവിഡ് ഗ്വേക്കിനു നല്‍കി.ഫസ്റ്റ് സെക്രട്ടറി ആകുമെന്ന് എല്ലാവരും കരുതിയിരുന്ന ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനു വകുപ്പുമാറ്റമില്ല. പകരം ആരോഗ്യ വകുപ്പിനൊപ്പം സോഷ്യല്‍ കെയര്‍കൂടി ഉള്‍പ്പെടുത്തി വകുപ്പ് വിപുലപ്പെടുത്തി നല്‍കി. ഫലത്തില്‍ ജെറമി ഹണ്ടിന് ഇതു പ്രമോഷനായി.

കാബിനറ്റ് പുനഃസംഘനയ്‌ക്കൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തും മാറ്റമുണ്ടായി. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ സര്‍ പാട്രിക് മക്‌ലോഗ്‌ലിനു പകരം ബ്രാന്‍ഡന്‍ ലൂയിസ് ചെയര്‍മാന്‍ സ്ഥാനമേറ്റു.മുതിര്‍ന്ന നേതാക്കള്‍ വഹിക്കുന്ന ധനകാര്യം, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ബ്രെക്‌സിറ്റ് തുടങ്ങിയ വകുപ്പുകളിലൊന്നും മാറ്റമില്ല. 


 

 
Other News in this category

 
 




 
Close Window