Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
പിള്ളേര്‍ സംഘം ലഹരി സിഗരറ്റ് പേപ്പര്‍ ചോദിച്ചു, കൊടുക്കാതിരുന്ന ഇന്ത്യന്‍ കടയുടമയെ തല്ലിക്കൊന്നു
REPORTER

ലണ്ടന്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലഹരിയുള്ള സിഗരറ്റ് പേപ്പര്‍ വില്‍ക്കാന്‍ വിസമ്മതിച്ചതിനു ലണ്ടനില്‍ വിദ്യാര്‍ത്ഥി സംഘം ഇന്ത്യന്‍ കടയുടമയെ മര്‍ദ്ദിച്ചു കൊന്നു. 49 കാരനായ വിജയ് പട്ടേലാണ് നെഞ്ചിനും, തലയ്ക്കും പരുക്കേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ മില്‍ ഹില്‍ പ്രദേശത്തായിരുന്നു സംഭവം. സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിനെത്തുടര്‍ന്നു വിദ്യാര്‍ത്ഥി സംഘം കടതല്ലിത്തകര്‍ക്കുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു മര്‍ദ്ദനം. കടയിലെ സഹജീവനക്കാരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് പേപ്പര്‍ വില്‍ക്കാന്‍ തയ്യാറാകാതെ വന്നതോടെ സംഘം കട അടിച്ച് തകര്‍ക്കുന്നത് തടയവെയായിരുന്നു ശനിയാഴ്ച രാത്രി 11.45ന് വിജയ് പട്ടേലിന് പരുക്കേറ്റത്. തന്റെ ഗ്രോസറിമൊബൈല്‍ സ്‌റ്റോറിന് പുറത്ത് നില്‍ക്കവെയായിരുന്നു അക്രമം. നെഞ്ചിനേറ്റ കനത്ത ആഘാതത്തെത്തുടര്‍ന്ന് താഴെ വീണ വിജയുടെ തലയിലോക്കെ ചവിട്ടേറ്റു. ഓടിക്കൂടിയ പ്രദേശവാസികളാണ് വിജയെ ആശുപത്രിയില്‍ എത്തിച്ചത്. വിജയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 16കാരനെ ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.

സിഗററ്റ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന റിസ്ല പേപ്പറുകള്‍ കഞ്ചാവ് വലിക്കാനും പ്രയോജനപ്പെടുത്താറുണ്ട്. അതുകൊണ്ട് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇത് വില്‍ക്കാറില്ല. പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയുടെ ചിത്രം കുടുംബം പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

2006ലാണ് വിജയ് പട്ടേല്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തുന്നത്. 

ഭാര്യയും രണ്ട് ആണ്‍മക്കളുമാണ് ഇദ്ദേഹത്തിന്. കിംഗ്‌സ്ബറിയിലാണ് താമസിച്ചിരുന്നത്. 17കാരനായ മകന്‍ ധ്രുവ് ഇന്ത്യയിലും, മറ്റൊരു മകന്‍ നീല്‍ ഓസ്‌ട്രേലിയയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് മാസ്റ്റേഴ്‌സ് ബിരുദത്തിന് പഠിക്കുകയാണ്.

 
Other News in this category

 
 




 
Close Window