Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
'ഓസി ഫ്ലൂ'വിന് പിന്നാലെ ഫ്രഞ്ച് ഫ്ലൂ ബാധയും യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്
reporter
ഓസി ഫ്ലൂ' യുകെയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിച്ചതിന്റെ വാര്‍ത്തകള്‍ വരുന്നതിനിടെ ആശങ്ക കൂട്ടി ഫ്രഞ്ച് ഫ്ലൂ ബാധയും യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്. 30 ഓളം പേരുടെ മരണത്തിന് കാരണമായ ഫ്രഞ്ച് ഫ്ലൂ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നിലൊന്ന് ജീവനക്കാരും ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞതായാണ് വിവരം.


ഡിസംബര്‍ അവസാന ആഴ്ച ഫ്രഞ്ച് ഫ്ലൂ ലക്ഷണങ്ങളുമായി 704,000പ്പേര്‍ ഫ്രാന്‍സില്‍ ഡോക്ടര്‍മാരെ കണ്ടുവെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരില്‍ 527 പേര്‍ക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മാസം മുതല്‍ 93 വയസ് വരെ പ്രായമുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 46 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലയളവിലാണ് ഇത്രയും രോഗികള്‍ ആശുപത്രികളില്‍ എത്തിയത്.


ബ്രിട്ടനില്‍ ഫ്രഞ്ച് ഫ്ലൂ ബാധയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പറഞ്ഞിരിക്കുന്നത്. വിന്റര്‍ ക്രൈസിസില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രി പരിസരങ്ങള്‍ ഫ്രഞ്ച് ഫ്ലൂ, 'ഓസി ഫ്ലൂ'എന്നിവ വേഗത്തില്‍ പടരാന്‍ കാരണമാകുന്നുണ്ട്.

യുകെയിലെ എല്ലാഭാഗങ്ങളിലും തന്നെ 'ഓസി ഫ്ലൂ' റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോര്‍ചെസ്റ്ററിലും ലണ്ടന്‍ നഗരത്തിലും മാത്രമാണ് ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.
 
Other News in this category

 
 




 
Close Window