Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
തെരേസ മേയുടെ മന്ത്രിസഭയില്‍ പുനഃസംഘടന: വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായി എസ്തേര്‍ മക്വെയെ നിയമിച്ചു
reporter
പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭാ അഴിച്ചുപണിയില്‍ പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലും. വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പദവി സ്വീകരിക്കാന്‍ തയ്യാറാകാതെ ജസ്റ്റിന്‍ ഗ്രീനിങ് രാജിവച്ചു. വിദ്യാഭ്യാസത്തില്‍ നിന്നും വര്‍ക്ക് & പെന്‍ഷനിലേക്ക് മാറ്റാനുള്ള തീരുമാനമാണ് ജസ്റ്റിന്‍ ഗ്രീനിങ് തള്ളിയത്. മന്ത്രിസഭയില്‍ നിന്നുള്ള ഗ്രീനിങ്ങിന്റെ രാജിയില്‍ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു. ഡാമിയന്‍ ഹിന്‍ഡ്സാണു പുതിയ വിദ്യാഭ്യാസ സെക്രട്ടറി. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായി എസ്തേര്‍ മക്വെയെ നിയമിച്ചു.


ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ നിന്നും ജെറമി ഹണ്ടിനെ നീക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം പരാജയമായി. എന്‍എച്ച്എസിലെ സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതല കൂടി ഹണ്ടിന് കൈമാറി. ആരോഗ്യ വകുപ്പിനൊപ്പം സോഷ്യല്‍ കെയര്‍കൂടി ഹണ്ടിന് കിട്ടി. ആരോഗ്യ കാരണങ്ങളാല്‍ രാജിവച്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ജയിംസ് ബ്രോക്കണ്‍ഷെയറിനു പകരം കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന കരേന്‍ ബ്രാഡ്‍ലി പുതിയ മന്ത്രിയായി. മാറ്റ് ഹാന്‍കോക്കാണു പുതിയ കള്‍ച്ചറല്‍ സെക്രട്ടറി.


ബോറിസ് ജോണ്‍സണ്‍, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് എന്നിവരുടെ വകുപ്പുകള്‍ക്ക് മാറ്റമില്ല. മുന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലിഡിംഗ്ടണ്‍ ഇനി പ്രധാനമന്ത്രിയുടെ വലംകൈയാകും. കോമണ്‍സില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം ഉത്തരം നല്‍കും. എങ്കിലും ഫസ്റ്റ് സെക്രട്ടറി പദം ലഭിക്കില്ല. ധനകാര്യം, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ബ്രെക്സിറ്റ് തുടങ്ങിയ വകുപ്പുകളിലൊന്നും മാറ്റമില്ല..


തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയില്‍ നിന്നും സര്‍ പാട്രിക് മക്‌ലോഗ്ലിന്‍ പിന്‍മാറി. പുനഃസംഘടന ചൊവ്വാഴ്ചയും തുടരും. ഏതാനും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന.
 
Other News in this category

 
 




 
Close Window