Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പോണ്ടിച്ചേരി രജിസ്ട്രേഷന്‍: അമല പോള്‍ 15ന് ഹാജരാകണമെന്ന് കോടതി
Reporter

  കൊച്ചി: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

ഈ മാസം 15ന് 10 മണി മുതല്‍ ഒരു മണിവരെയുള്ള സമയത്ത് ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി 10 ദിവസത്തിനു ശേഷം പരിഗണിക്കും.

നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. 

 
Other News in this category

 
 




 
Close Window