Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മദ്രസകള്‍ ഭീകരരെ സൃഷ്ടിക്കുന്നുവെന്ന് ഇസ്ലാം ഷിയ ബോര്‍ഡ് മേധാവി: എണ്ണം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയച്ചു
reporter
മദ്രസകള്‍ ഭീകരരെ സൃഷ്ടിക്കുന്നതായി ഷിയ ബോര്‍ഡ് മേധാവി വസിം റിസ്വി.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതു ചൂണ്ടികാട്ടി കത്തയച്ചിരിക്കുകയാണ് വസിം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീനിന്റെ പ്രസിഡന്റാണ് ഇദ്ദേഹം. എത്ര മദ്രസ്സകള്‍ എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും ഐ.എ.എസ് ഓഫീസര്‍മാരെയും സൃഷ്ടിച്ചു? ഷിയാ ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ വസീം റിസ്വി ഓരോ കണക്കും എണ്ണവും നിരത്തി ചോദിക്കുന്നു.
അതേസമയം, വസീം റിസ്വി നടത്തിയ പരമാര്‍ശത്തിനെതിരെ ഇസ്ലാമിക് സംഘടനയുടെ നേതാക്കള്‍ രംഗത്ത് വന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീനിന്റെ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി ഷിയ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി ഒരു കോമാളിയാണ് എന്ന് ആരോപണം ഉയര്‍ന്നു. അദേഹം അവസരവാദിയായും സ്വയം ആര്‍എസ്എസിന് ആത്മാവിനെ സമര്‍പ്പിച്ച വ്യക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, വസിം പിന്മാറാന്‍ തയാറല്ല. 'മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ കൊണ്ടുവരാനായി ശ്രമിക്കണം. മദ്രസകളെ സി.ബി.എസ്.ഇ, ഐസിഎസ്ഇ ബോര്‍ഡിനു കീഴില്‍ കൊണ്ടു വരണം. അമുസ്ലിം വിദ്യാര്‍ത്ഥികളെ മദ്രസകളില്‍ വിദ്യാഭാസം നടത്താന്‍ അനുവദിക്കണം. മതവിദ്യാഭ്യാസം ഓപ്ഷണലാക്കണം' - വസിം പറയുന്നു.
 
Other News in this category

 
 




 
Close Window