Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ദേശീയഗാനം നിര്‍ബന്ധമെന്ന് 2016ല്‍ സുപ്രീംകോടതി ഉത്തരവിട്ടു: ഇന്ന് ആ ഉത്തരവ് പിന്‍വലിച്ചു
reporter
രാജ്യത്തെ സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ഇനിമുതല്‍ ദേശീയഗാനം കേള്‍പ്പിക്കണോ എന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.


ദേശീയഗാനം നിര്‍ബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് തിരുത്തിയാണ് കോടതിയുടെ പുതിയ ഉത്തരവ്. സിനിമ തുടങ്ങുംമുന്‍പു തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവു തല്‍ക്കാലം മരവിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 
Other News in this category

 
 




 
Close Window