Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിണറായിയും മോദിയും ഒരുപോലെ, മാധ്യമങ്ങളെ കാണാത്തത് മറുചോദ്യം ഭയന്ന്: ജനയുഗം എഡിറ്റര്‍
Reporter

എറണാകുളം: പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമന്‍മാരെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണ്. പിണറായിയുടെ മാധ്യമങ്ങളോടുള്ള സമീപനം മോദിക്കും ട്രംപിനും സമാനമെന്ന് രാജാജി മാത്യു തോമസ് തുറന്നടിച്ചു. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മാധ്യമ സെമിനാറിലാണ് പരാമര്‍ശം.

ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്ന പ്രവണത കേരളത്തില്‍ സ്വീകരിക്കുന്നത്. ഈ പ്രവണത കേരളത്തിലെ അധികാരികള്‍ക്കിടയില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെയാണ് ഇവര്‍ പ്രതികരണങ്ങള്‍ക്കായി ഉപയോഗിക്കുന്നുത്.

ഇത്തരം മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ തിരിച്ചുള്ള ചോദ്യങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. അവയ്ക്ക് മറുപടി പറയേണ്ട സാഹചര്യം ഉണ്ടാകുന്നില്ല . പത്രക്കാരോട് കടക്ക് പുറത്ത് എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല, കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജനതയ്ക്ക് വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട ഭരണഘടനാ ചുമതലകളുള്ള ഒരാള്‍ വിദേശ യാത്രനടത്തുമ്പോള്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുകയാണ്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം മോദി നടത്തിയ പ്രധാന വിദേശ യാത്രകളിലൊന്ന് ഓസ്ട്രേലിയയിലേക്കാണ്. അദ്ദേഹത്തിന്റെ കൂടെ അന്ന് ഗൗതം അദാനിയുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനിയുടെ കരാറാണ് മോദി അവിടെ ചെന്ന് ഒപ്പുവെച്ചത്. പത്രക്കാരെ കൂടെ കൊണ്ടുപോയാല്‍ ഇക്കാര്യം പുറത്തുവരും എന്നതിനാല്‍ പത്രക്കാരെ പുറത്തു നിര്‍ത്തുകായാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 
Other News in this category

 
 




 
Close Window