Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ രജനികാന്തിന് ഇഷ്ടം ധോണിയെയാണ്
reporter
തെന്നിന്ത്യന്‍ സിനിമയിലെ മഹാമേരുവാണ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. ആര്‍ക്ക് എത്താന്‍ സാധിക്കാത്ത ഉയരങ്ങള്‍ കീഴടക്കിയ താരരാജാവ്. സിനിയയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും ഇറങ്ങിയും പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ് രജനിയിപ്പോള്‍.


എന്നാല്‍ രജനീകാന്തിന്റെ മനസ്സ് കീഴടക്കിയ താരമുണ്ട്. അത് സിനിയമില്ല. ക്രിക്കറ്റിലാണെന്ന് മാത്രം. മറ്റാരുമല്ല സാക്ഷാല്‍ എംഎസ് ധോണിയാണ് രജനിയുടെ മനസ് കീഴടക്കിയ ക്രിക്കറ്റ് താരം. ഒരു സ്വകാര്യ പരുപാടിയ്ക്കിടെയാണ് അവതാരകന്റെ ചോദ്യത്തില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് രജനീകാന്ത് മറുപടി പറയുന്നത്. രജനിയുടെ മറുപടി വന്‍ കരഘോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.



നിലിവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ ജനപ്രീതിയാണ് ധോണിയ്ക്ക് ഉളളത്.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഏകദിനത്തിലും ടി20യിലും മാത്രമാണ് കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയിലാണ് ധോണി ്അവസാനമായി കളിച്ചത്. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദന പരമ്പരയാണ് ധോണിയുടെ അടുത്ത പര്യടനം.
 
Other News in this category

 
 




 
Close Window