Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓഖി ദുരന്ത നിവാരണത്തിനു കിട്ടിയ പണം ഉപയോഗിച്ച് പിണറായിക്ക് ഹെലികോപ്റ്റര്‍ വാടക കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചു
reporter
ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചാണ് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവന്നു. തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകള്‍. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടര്‍ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു.

വാര്‍ത്ത വിവാദമായതോടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിവല് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഇടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിലവ് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഉത്തരവ് സംബന്ധിച്ച വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഉടന്‍തന്നെ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് ഉത്തരവ് പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഉടന്‍ വിഷയത്തില്‍ ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചത്.
 
Other News in this category

 
 




 
Close Window