Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭൂമി വില്‍പ്പന വിവാദം: പ്രശ്‌നം പരിഹരിക്കാന്‍ ബിഷപ്പുമാരുടെ പ്രത്യേക സമിതി
REPORTER

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദത്തെ കുറിച്ചും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. എറണാകുളത്ത് ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ സിനഡില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ് സമിതിയെ നിയോഗിച്ചത്. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് സിനഡിന്റെ നിര്‍ദേശം. നടന്ന സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങളില്‍ ഉണ്ടായ സാങ്കേതികമായ വീഴ്ചകള്‍ മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത് നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. 

അഞ്ചംഗ സമിതിയെയാണ് ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടായിരിക്കും സമിതി അധ്യക്ഷന്‍. ആര്‍ച്ച് ബിഷപ്പിന് പുറമെ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തി കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരുള്‍പ്പെട്ടതാണ് പ്രത്യേക സമിതി.

സിനഡ് യോഗത്തിന് മുമ്പ് യോഗത്തില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍ക്ക് വൈദിക സമിതി സെക്രട്ടറി ഭൂമി വില്‍പ്പന വിവാദത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഭയുടെ കൈവശമുളള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. രൂപതയുടെ കൈവശമുളള അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥലങ്ങള്‍ 27 കോടി രൂപ വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. വില്‍പ്പന കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 ഏക്കര്‍ റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഭൂമി കൃത്യമായ രീതിയില്‍ ലേലം ചെയ്തു വിറ്റെങ്കില്‍ കുറഞ്ഞത് 70 കോടി രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ സഭയ്ക്കു ലഭിച്ചത് ആര്‍ക്കും വേണ്ടാത്ത രണ്ടു സ്ഥലങ്ങളും ഒന്‍പതു കോടി രൂപയുമായിരുന്നു. ഇത്തരത്തില്‍ നഷ്ടം വന്നതെന്നാണ് വൈദികരുടെ ആരോപണം.

ഇത് വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് വൈദികരെ അവരുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. അന്തിമ റിപ്പോര്‍ട്ടില്‍ കര്‍ദിനാളിനെ എതിരെയും പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈദിക സമിതിയോഗം തീരുമാനിച്ചിരുന്നുവെങ്കിലും യോഗം നടന്നില്ല. അല്‍മായരുടെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് മൂന്ന് പേര്‍ കര്‍ദിനാളിനോട് യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കാന്‍ സിനഡ് തയ്യാറാകണമെന്നും ആവശ്യപ്പെട്ട് വൈദിക സമിതി സെക്രട്ടി ഫ്രാന്‍സിസ് മുണ്ടാടന്‍ സിനിഡിലുളള 62 ബിഷപ്പുമാര്‍ക്ക് കത്ത് നല്‍കിയത്. സാമ്പത്തികപ്രശ്‌നം മാത്രമല്ല, ഈ ഭൂമി വില്‍പ്പന ഇടപാട് ഉയര്‍ത്തുന്നതെന്നും ചില ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും വൈദികര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window