Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊട്ടക്കമ്പൂരില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം, രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം
REPORTER

കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിച്ചിരിക്കണം. ഇനി ഇത് അന്വേഷിക്കാന്‍ പോലീസിന് അവസരമുണ്ടാകില്ല. അന്വേഷണം ഇനിയും നീട്ടിയാല്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറും. മാര്‍ച്ച് പത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ അന്ത്യശാസനം. 

അന്വേഷണം പൂര്‍ത്തീയാക്കാന്‍ സര്‍ക്കാരിന് നേരത്തെ ഒരു മാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ പോലീസിന് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇനി സമയം അനുവദിക്കില്ലെന്ന് കോടതി അറിയിച്ചത്.

ഇതിനിടെ കൊട്ടക്കമ്പൂരില്‍ ഭൂമി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരു രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് തൊടുപുഴ സെഷന്‍സ് കോടതി സമന്‍സ് അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും അന്വേഷണം പൂര്‍ത്തീകരിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


 

 
Other News in this category

 
 




 
Close Window