Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
പാഠം നാല്: ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്
REPORTER

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്. പോരട്ടെ പാക്കേജുകള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്. ഓഖി ദുരന്തത്തിലെ ധനസഹായത്തിന്റെ കണക്കുകളിലെ പൊരുത്തകേടുകള്‍ ചൂണ്ടിക്കാട്ടി നേരത്തെയും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ് വിവാദമായിരിക്കുന്നത്. ഡിസംബര്‍ 26 നാണ് തൃശൂരിലെ സിപഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രനടത്തിയത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. കേന്ദ്രത്തില്‍ നിന്നെത്തിയ സംഘത്തെ അടിയന്തരമായി സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞല്ല ഇറക്കിയതെന്നായിരുന്നു വിശദീകരണം.


 

 
Other News in this category

 
 




 
Close Window