Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ ജേര്‍ണലിസ്റ്റിനെ ലണ്ടന്‍ പൊലീസ് പൊക്കി, എന്തിനാണെന്നോ ഹോട്ടലില്‍ നിന്ന് സ്പൂണ്‍ മോഷ്ടിച്ചതിന്
REPORTER

ലണ്ടന്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളെ ലണ്ടന്‍ പോലീസ് പൊക്കി. സ്പൂണ്‍ മോഷ്ടിച്ച കുറ്റത്തിനാണ് ഇയാളെ തൊണ്ടിമുതലുമായി പിടികൂടിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയപ്പോഴായിരുന്നു മോഷണം. ലണ്ടനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ സ്റ്റീല്‍ ,വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും അടിച്ചുമാറ്റി നാണക്കേട് സമ്മാനിച്ചത്. മോഷണം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോള്‍ മിക്കവരും ഇവ തിരിച്ച് നല്‍കാന്‍ തയ്യാറായി. എന്നാല്‍ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇന്ത്യന്‍ സമൂഹത്തിനാകെ നാണക്കേടായി.

ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഡിന്നറിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര്‍ ധര്‍മസങ്കടത്തിലായി. വിവിഐപിയ്ക്കൊപ്പം വന്നവരെ അലാറം മുഴക്കി അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്. മാത്രമല്ല, പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതിനാല്‍ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍ മടിക്കുകയായിരുന്നു.

ഒടുക്കം മടിച്ചുമടിച്ചു സെക്യൂരിറ്റി സ്റ്റാഫുകള്‍ മോഷണം കണ്ടകാര്യം ജേര്‍ണലിസ്റ്റുകളെ രഹസ്യമായി അറിയിക്കുകയും അവ തിരിച്ച് വാങ്ങിക്കുകയുമായിരുന്നു. നാണക്കേടില്‍ നിന്നും തലയൂരുന്നതിനായി മിക്കവരും ഇത് തിരിച്ച് നല്‍കിയപ്പോള്‍ ഒരു ജേര്‍ണലിസ്റ്റ് മാത്രം താന്‍ മോഷ്ടിച്ചില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 50 പൗണ്ട് പിഴയീടാക്കുകയായിരുന്നു. ഇയാള്‍ ഇത്തരത്തിലുള്ള വിദേശ യാത്രകള്‍ക്കിടെ സാധനങ്ങള്‍ അടിച്ച് മാറ്റുന്നത് ശീലമാക്കിയ ആളാണെന്നാണ് മറ്റൊരു ബംഗാളി ജേര്‍ണലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരും ജേര്‍ണലിസ്റ്റുകളും പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെയാണ് മോഷണം നടന്നത്. മമതക്കൊപ്പം എല്ലാ ഔദ്യോഗിക വിദേശ പര്യടനങ്ങളിലും അനുഗമിക്കാറുള്ള വിവിധ പത്രങ്ങളുടെ സീനിയര്‍ എഡിറ്റര്‍മാരും ജേര്‍ണലിസ്റ്റുകളുമാണ് ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.



 
Other News in this category

 
 




 
Close Window