Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
വിന്‍ഫ്രെ പ്രസിഡന്റായാല്‍ എന്താ കുഴപ്പം? ചോദ്യം യുവത്വം മുന്നോട്ടു വയ്ക്കുന്നു. അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് വിന്‍ഫ്രെ ആകുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പ്? വെളുത്ത ട്രംപിന് കറുത്തവളോടു വെറുപ്പാണോ?
reporter
ഗോള്‍ഡന്‍ ഗ്ലോബില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച് ഓഫ്‌റ വിന്‍ഫ്രെ നടത്തിയ ഗംഭീര പ്രസംഗം. 'താങ്കള്‍ക്കു യുഎസ് പ്രസിഡന്റായിക്കൂടേ?' എന്നാണു ചോദ്യം. ഇതു പ്രചരിച്ചു. അതൊരു കൊടുങ്കാറ്റായി പടര്‍ന്നു.

'പെണ്‍കുട്ടികളേ, നിങ്ങള്‍ക്കായി ഒരു പുതിയ ദിവസം ചക്രവാളത്തില്‍ കാത്തിരിപ്പുണ്ട്', അവരുടെ ഈ ശക്തമായ വാക്കുകള്‍ പ്രചോദനത്തിന്റെയും ആത്മാവിശ്വാസത്തിന്റെയും ഊര്‍ജ്ജപ്രവാഹമാണ് ആരാധകര്‍ക്ക് നല്‍കിയത്. അവര്‍ കൂട്ടത്തോടെ ട്വിറ്ററിലിറങ്ങി ചോദിച്ചു വിന്‍ഫ്രെ താങ്കള്‍ക്ക് അമേരിക്കയുടെ പ്രസിഡണ്ട് ആയിക്കൂടെ? ആരാധകര്‍ Oprahforpresident, Oprah2020 എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും തുടങ്ങി. സമഗ്ര സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് വിന്‍ഫ്രെ. ആ വിന്‍ഫ്രെ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡണ്ട് ചരിത്രം സൃഷ്ടിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 2020 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെപ്പറ്റി വിന്‍ഫ്രെ ഗൗരവത്തോടെ ആലോചിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഊഹാപോഹങ്ങള്‍ക്കു ബലമേറിയിരിക്കുകയാണ്.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിന്‍ഫ്രെയുടെ എതിരാളി ട്രംപ് തന്നെയായിരിക്കും. ഡമോക്രാറ്റിക് പാര്‍ട്ടിയോടാണ് വിന്‍ഫ്രെയുടെ രാഷ്ട്രീയച്ചായ്‌വ്. അതേസമയം, ഓഫ്‌റ വരുന്നതില്‍ ഇഷ്ടക്കേടുള്ളവരും അമേരിക്കയിലുണ്ട്. 'നോപ്ര ! നമുക്ക് മറ്റൊരു സെലിബ്രിറ്റി പ്രസിഡന്റിനെ ആവശ്യമുണ്ടോ ?' എന്നായിരുന്നു കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് പോസ്റ്റിന്റെ തലക്കെട്ട്. വിന്‍ഫ്രെക്കായുള്ള മുറവിളിയെ ഏറെ ഗൗരവത്തോടെ തന്നെയാണ് ട്രംപും വൈറ്റ് ഹൗസും കാണുന്നത്.
 
Other News in this category

 
 




 
Close Window