Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചെലവു വഹിക്കുന്നത് സര്‍ക്കാരാണ്; കണക്കു നോക്കല്‍ എന്റെ പണിയല്ല - പിണറായി വിജയന്റെ പ്രതികരണം
reporter
ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം.

ഹെലികോപ്റ്ററില്‍ മാത്രമല്ല, മന്ത്രിമാര്‍ കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവു വഹിക്കുന്നതും സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണി.

തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കഴിയുന്ന പദവിയലല്ലോ താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍നിന്ന് ഓഖി സംഘത്തെ കാണാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് എട്ടു ലക്ഷം രൂപയാണു ചിലവായത്. ഇതിനുള്ള തുക ഓഖി ദുരിതാശ്വാസനിധിയില്‍ നിന്ന് എടുത്തതാണ് വിവാദമായത്.
 
Other News in this category

 
 




 
Close Window