Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
സിഖ് വിരുദ്ധ കലാപം: 186 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സുപ്രീം കോടതി
REPORTER

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. വിരമിച്ച ഹൈക്കോടതി ജഡ്ജി തലവനായ സംഘത്തിന് അന്വേഷണ ചുമതല നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.അന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കേസുകള്‍ അവസാനിപ്പിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

മുന്‍ ഹൈക്കോടതി ജഡ്ജിയെ കൂടാതെ ഒരു വിരമിച്ച ഡിഐജി തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥനും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സിഖ് വിരുദ്ധ കലാപം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത് സംബന്ധിച്ച് രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 293 കേസുകള്‍ അന്വേഷിക്കുന്നതിന് 2014ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കേസുകളില്‍ നടത്തേണ്ട തുടരന്വേഷണം സംബന്ധിച്ചും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. 241 കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷ സംഘം ശുപാര്‍ശ ചെയ്തു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചത്.

1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നു നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window