Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളികളുടെ ശ്രദ്ധയ്ക്ക് വണ്ടിയോടിക്കുമ്പോള്‍ വെള്ളം തെറിപ്പിക്കരുത്, 5000 പൗണ്ട് പിഴ നല്‍കേണ്ടി വരും
reporter

ലണ്ടന്‍: മഴക്കാലത്ത് കേരളത്തിലെ റോഡുകളിലൂടെ നടക്കുമ്പോള്‍ എല്ലാവരും സൂക്ഷിക്കാറുണ്ട്. മഴ നനയുന്നതിനേക്കാള്‍ ഉപരി റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം ശരീരത്തില്‍ പതിയായിരിക്കാനായിരിക്കും എല്ലാവരും നോക്കുക. റോഡിലൂടെ പാഞ്ഞുപോകുന്ന ബസുകള്‍, കാറുകള്‍ എന്നിവ വഴിയാത്രക്കാരെ കുളിപ്പിക്കുന്ന പതിവുണ്ട്. നനഞ്ഞാല്‍ പിന്നെ ആ ദിവസം പോക്കാണ്. വീട്ടിലേക്ക് പോകാതെ വഴിയില്ല. എന്നാല്‍ ആരും പരാതിപ്പെടാറില്ല. അതേസമയം, ഇതല്ല യുകെയിലെ അവസ്ഥ. ഇവിടെ കുളിപ്പിച്ചാല്‍ പണി കിട്ടും. കൈയില്‍ നിന്ന് പോകുന്നത് ഒന്നും രണ്ടും പൗണ്ടല്ല. 5000 പൗണ്ടായിരിക്കും. ഇതോടെ പലരും ഭയത്തിലാണ്. അബദ്ധത്തിലെങ്ങാനും ആരുടെയെങ്കിലും ദേഹത്ത് വെള്ളം തെറിപ്പിച്ചാല്‍ കീശ കീറുമോയെന്നാണ് ആശങ്ക. 

കെംബ്രിഡ്ജ്ഷയറില്‍ വഴിയിലൂടെ നടന്നുപോയ അമ്മയുടെയും മക്കളുടെയും ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനാണ് കാര്‍ ഡ്രൈവര്‍ക്കെതിരേ 5000 പൗണ്ട് പിഴ ഈടാക്കുന്നത്. ജനുവരി 4നാണ് സംഭവം. 20 അടി നീളമുള്ള ചെളിവെള്ളത്തിലൂടെയാണ് കാര്‍ ഡ്രൈവര്‍ വാഹനം ഓടിച്ച് പോയത്. തന്റെ കുഞ്ഞിനെ പ്രാമില്‍ ഇരുത്തി തള്ളിക്കൊണ്ട് പോകുന്നതിനിടെയാണ് അമ്മയെയും, കൂടെയുള്ള മൂത്ത കുട്ടിയെയും കുളിപ്പിച്ച് കാര്‍ പാഞ്ഞുപോയത്. കേംബ്രിഡ്ജ്ഷയറിലെ സെന്റ് ഐവ്സില്‍ നടന്ന ഈ സംഭവത്തിന് ദൃക്സാക്ഷികളായവരെ തേടിയിറങ്ങിയിരിക്കുകയാണ് പൊലീസ്. കാലാവസ്ഥ മോശമായതിനാല്‍ ജംഗ്ഷന് സമീപമുള്ള ഡ്രെയിന്‍ ബ്ലോക്ക് ആവുകയായിരുന്നു. ഇത് പരിഗണിക്കാതെയാണ് ഈ വെള്ളക്കെട്ടിലൂടെ ഡ്രൈവര്‍ ഓടിച്ച് പോയതെന്ന് പൊലീസ് പറയുന്നു. ഡ്രൈവര്‍ക്ക് വെള്ളക്കെട്ട് വ്യക്തമായി കാണാമായിരുന്നു. ഇത് കാല്‍നടക്കാരിലേക്ക് തെറിപ്പിക്കാതെ പോകാമായിരുന്നു. അതിനു ശ്രമിക്കാതെ വേഗതയില്‍ അമ്മയെയും മക്കളെയും കുളിപ്പിച്ചാണ് ഇയാള്‍ കടന്നുപോയത്. സ്വാര്‍ത്ഥതയും, ക്ഷമയില്ലായ്മയും വ്യക്തമാക്കുന്ന ഈ ഡ്രൈവറുടെ പ്രകടനം മൂലം 5000 പൗണ്ട് വരെ പിഴ ഈടാക്കാം. ഇതോടെയാണ് മറ്റുള്ളവരും ഞെട്ടലിലായത്. ഇനി മുതല്‍ ആളുകള്‍ നടന്നു പോകുമ്പോള്‍ വെള്ളം തെറിപ്പിക്കാതെ നോക്കുന്നതാകും നല്ലത്.

 
Other News in this category

 
 




 
Close Window