Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ക്ക് വന്‍ വര്‍ധന, സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് സെര്‍ച്ചുകള്‍ വര്‍ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍
reporter

ലണ്ടന്‍: യുകെ തലസ്ഥാനം കത്തിയാക്രമണം അടക്കമുള്ളവയ്ക്ക് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തില്‍ സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇതുമാത്രമാണ് പോംവഴിയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇത്തരം പരിശോധനാ രീതി ബുദ്ധിമുട്ടു സൃഷ്ടിക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഇത് ചെയ്‌തേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.

കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലപാതകവും വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ലെന്നാണ് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു. ബ്രിട്ടനില്‍ ആകമാനം വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്. 2018ന്റെ ആദ്യ ദിനങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നു. 

ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്സ്ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കത്തിയാക്രമണം വര്‍ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. പൊലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയുംചെയ്തു. ഇതോടൊപ്പം സ്‌കോട്ട്ലന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു.

 
Other News in this category

 
 




 
Close Window