Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
സിനിമ
  Add your Comment comment
ഗുണ്ടയായി ഫഹദ്, ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ജ്യോതിക - അദ്ഭുതങ്ങളുമായി മണിരത്‌നം സിനിമ വരുന്നു
reporter
വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ സജീവമാകുന്നു. അടുത്തിടെ ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം വളരെ പ്രധാനപ്പെട്ട വേഷം ഫഹദിനെ തേടിയെത്തിയിരുന്നു. അതിനു പിന്നാലെ സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഫഹദ് അഭിനയിക്കാനൊരുങ്ങുന്നു. ചിത്രത്തില്‍ ഗുണ്ടയുടെ വേഷമാണ് താരത്തിന്.


പുതിയ സിനിമയില്‍ വമ്പന്‍ താരനിര തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിനൊപ്പം ഗുണ്ടാ സഹോദരങ്ങളായി ചിമ്പുവും അരവിന്ദ് സാമിയും എത്തുന്നുണ്ട്. ജ്യോതികയും ഐശ്വര്യ രാജേഷും നായികമാരായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുമുണ്ട്. വിജയ് അതിഥി വേഷത്തിലാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും മുഴുനീള പോലീസ് കഥാപാത്രമാണ് താരത്തിനുള്ളത്.

ഏ ആര്‍ റഹ്മാനാണ് സംഗീതം. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത കാലത്തിറങ്ങിയ മണിരത്‌നം ചിത്രം കാട്ര് വെളിയിതെയ്ക്ക് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചിരുന്നില്ല.
 
Other News in this category

 
 




 
Close Window