Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ പ്ലസ് ടു പാസായതും വാര്‍ത്ത!
reporter
ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ച ഭീകരന്‍ അഫ്‌സല്‍ഗുരുവിന്റെ മകന്‍ പ്ലസ് ടുവില്‍ ജയിച്ചതും ചില ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്‌സല്‍ ഗുരു പ്ലസ് ടു പരീക്ഷയിലാണ് ജയിച്ചത്. ഇതൊരു വാര്‍ത്തയായി മാറിയതില്‍ ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ അദ്ഭുതം പ്രകടിപ്പിച്ചു. 2001 ല്‍ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയാണ് അഫ്‌സല്‍ ഗുരു. 2013 ല്‍ ഇയാളെ തൂക്കിലേറ്റി. കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപോറിലാണ് അഫ്‌സല്‍ ഗുരുവിന്റെ ബന്ധുക്കളും കുടുംബവും താമസിക്കുന്നത്.
ഡിസ്റ്റിങ്ഷനോടെയാണ് ഗാലിബ് അഫ്‌സല്‍ ഗുരു ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്റെ (ബി.ഒ.എസ്.ഇ) കീഴിലുള്ള പ്ലസ് ടു പരീക്ഷ ജയിച്ചതെന്ന് അധ്യാപകര്‍ പറയുന്നു. 88 ശതമാനം മാര്‍ക്ക് കിട്ടിയെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. പത്താം ക്ലാസിലും ഗാലിബ് മികച്ച വിജയം നേടിയെന്നാണ് അധികൃതര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
 
Other News in this category

 
 




 
Close Window