Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കമ്യൂണിസ്റ്റ് നേതാവ് ബാല പീഡകനാണെന്നു പ്രസംഗിച്ച വി.ടി. ബല്‍റാം എംഎല്‍എക്കെതിരേ കേസ്
reporter
എകെജിയെ ബാലപീഡകനെന്ന് വിളിച്ച കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ പോലീസില്‍ പരാതി. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഏറാമല പുത്തന്‍പുരവീട്ടില്‍ രാജേഷ് പി.പിയാണ് ബല്‍റാമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എ.കെ ഗോപാലനേയും അദ്ദേഹത്തിന്റെ ഭാര്യയേയും നവമാധ്യമങ്ങള്‍ വഴി അവഹേളിച്ച് വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. പോലീസ് കേസ് ഫയലില്‍ സ്വീകരിച്ചു.


ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി': എന്നായിരുന്നു ബല്‍റാമ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്റ് ചെയ്തത്. കമന്റ് വിവാദമായതിനെതിരെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും എ.കെ.ജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളുമാണ് തന്റെ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന തരത്തില്‍ വി.ടി ബല്‍റാം ഉയര്‍ത്തിക്കാട്ടിയത്.

ബല്‍റാമിന്റെ പരാമര്‍ശത്തിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നെങ്കിലും പറഞ്ഞ കാര്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ബല്‍റാം. ഇതിനിടെ ബല്‍റാമിനെ കൈയേറ്റം ചെയ്യാനം സി.പിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബല്‍റാമിനെതിരെ കായിക അക്രമണം നടന്നതോടെ കോണഗ്രസ് നേതൃത്വവും എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window