Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജയിലില്‍ കിടക്കുന്നവര്‍ക്ക് കുറ്റബോധമുണ്ടെങ്കില്‍ അവയവം ദാനം ചെയ്യാം: ആശുപത്രി വാസത്തിന് പരോള്‍ കിട്ടും
reporter
തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണം. തടവുകാരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലയളവു പരോളായി കണക്കാക്കണം. അവയവദാതാവായ തടവുകാരന്റെ ആശുപത്രി ചെലവു ജയില്‍വകുപ്പ് വഹിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവിലേക്കു തടവുകാരന്റെ ഭക്ഷണക്രമവും ജയിലധികൃതരുടെ ചുമതലയായിരിക്കും. അവയവദാനം നടത്തിയെന്ന കാരണത്താല്‍ തടവുകാരനു ശിക്ഷാ കാലാവധിയില്‍ ഒരുവിധ ഇളവിനും അര്‍ഹതയുണ്ടാവില്ല.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ പി. സുകുമാരന്റെ അനുഭവമാണു പൊതുമാര്‍ഗനിര്‍ദേശം തയാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാരിനു പ്രേരണയായത്. തന്റെ ഒരു വൃക്ക ദാനം ചെയ്യുന്നതിനു സുകുമാരന്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അതിന്മേല്‍ തീരുമാനമെടുക്കും മുമ്പ് വൃക്ക സ്വീകരിക്കേണ്ട രോഗി മരിക്കുകയുണ്ടായി. ഇത്തരം സാഹചര്യം ഒഴിവാക്കാനാണു സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്.
 
Other News in this category

 
 




 
Close Window