Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കി, പുതിയ എംബസി കെട്ടിടം ഉദ്ഘാടനം ചെയ്യില്ല
reporter

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെബ്രുവരിയില്‍ നടത്താനിരുന്ന യുകെ.സന്ദര്‍ശനം റദ്ദാക്കി. സന്ദര്‍ശനം റദ്ദാക്കിയതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപക പ്രതിഷേധം ഭയന്നാണ് ട്രംപ് സന്ദര്‍ശനം മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനം റദ്ദാക്കിയതടക്കമുള്ള വാര്‍ത്തകളൊന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല. ലണ്ടനിലെ പുതിയ യുഎസ് എംബസി ട്രംപ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ എംബസിയുടെ ഉദ്ഘാടനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. യുകെ സന്ദര്‍ശനത്തിനായി കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയാണ് ട്രംപിനെ ക്ഷണിച്ചിരുന്നത്. ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നെഘങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല.

ഫെബ്രുവരി 26 നോ 27 നോ തീയതിയില്‍ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സമ്പൂര്‍ണ്ണ സ്റ്റേറ്റ് വിസിറ്റ് നടപ്പാകില്ലെന്നും, രാജകീയ സ്വീകരണം ലഭിക്കില്ലെന്നും കൂടാതെ പൊതുജനങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം ട്രംപിനെ മനം മാറ്റത്തിന് പ്രേരിപ്പിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധം കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ട്രംപ് മേയോട് വ്യക്തമാക്കിയിരുന്നു. ട്രംപ് യുകെയില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ശക്തമായ സന്ദേശം നല്‍കണമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ചതും കല്ലുകടിയായി. കൂടാതെ മുസ്ലിം വിരുദ്ധ പ്രസ്താവനകളും ട്രംപിനോടുള്ള പ്രതിഷേധം ശക്തമാക്കി. 750 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് സൗത്ത് ലണ്ടനില്‍ പുതിയ യുഎസ് എംബസി നിര്‍മ്മിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window