Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
വെള്ളക്കാരിയുമായുള്ള പ്രണയത്തെ എതിര്‍ത്തു, മാതാപിതാക്കളെ ബോംബ് വച്ചുകൊല്ലപ്പെടുത്താന്‍ ശ്രമിച്ച സിഖുകാരന് തടവ് ശിക്ഷ
reporter

ലണ്ടന്‍: വെള്ളക്കാരിയുമായുള്ള തന്റെ പ്രണയബന്ധത്തെ എതിര്‍ത്ത സിഖ് മാതാപിതാക്കളെ വധിക്കാന്‍ കാറില്‍ ബോംബ് വച്ച കേസില്‍ സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ(19) ശ്രമിച്ചത്. 

മാതാപിതാക്കള്‍ പ്രണയബന്ധത്തെ എതിര്‍ത്തതോടെ ആ ബന്ധം അവസാനിക്കുമെന്ന് ഭയപ്പെട്ട് ആണ് വിദ്യാര്‍ത്ഥി കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്ന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. ആല്‍ഫാബേ എന്ന സൈറ്റ് വഴിയാണ് യുവാവ് ബോംബ് വാങ്ങിയത്. എന്നാല്‍ സംഗതി മണത്തറിഞ്ഞ എഫ്ബിഐ ഏജന്റുമാര്‍ സംഗതി പൊളിച്ചു. ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പൊലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു. 

തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ഗുര്‍തേജ്.

 
Other News in this category

 
 




 
Close Window