Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശ്രീജിത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയ ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം
Reporter

  തിരുവനന്തപുരം: സഹോദരന്റെ മരണത്തിനു പിന്നിലെ വസ്തുതകള്‍ പുറത്ത് കൊണ്ട് വരണമെന്നാവശ്യപെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ ഉച്ചതിരിഞ്ഞാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ശ്രീജിത്തിന്റെ സമര സ്ഥലത്തേക്ക് ചെന്നിത്തല എത്തിയത്.

ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണു ശ്രീജിത്തിന്റെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് എന്നതാണ് ശ്രീജിത്തിന്റെ സമരസ്ഥലത്തുണ്ടായിരുന്നവരെ പ്രകോപിപ്പിച്ചത്. നീതി ആവശ്യപെട്ട് അന്ന് ശ്രീജിത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയെ പലവട്ടം സമീപിച്ചിരുന്നുവെന്ന് ശ്രീജിത്ത് തന്നെ മുന്‍പ് പറഞ്ഞിരുന്നു.

എന്നാല്‍ ശ്രീജിത്തിന്റെ സമരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും കൂടുതല്‍ ആളുകള്‍ പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തതോടെയാണു പ്രതിപക്ഷ നേതാവ് ജനശ്രദ്ധയ്ക്ക് വേണ്ടി പന്തല്‍ സന്ദര്‍ശിച്ചത്.

അപ്പോള്‍ ശ്രീജിത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചെന്നിത്തലയുടെ പഴയ നിലപാട് ഓര്‍മ്മിപ്പിച്ച് ഇരട്ടത്താപ്പ് തുറക്ക് കാട്ടി.ഇതോടെ താന്‍ ആരാണു?ആവശ്യമില്ലാതെ സംസാരിക്കരുത് എന്ന ഭീഷണിയും പ്രതിപക്ഷ നേതാവ് ഉയര്‍ത്തി.അതിനും സുഹൃത്ത് കൃത്യമായ മറുപടി നല്‍കിയതോടെ ചെന്നിത്തല പന്തലില്‍ നിന്ന് മടങ്ങി.

 
Other News in this category

 
 




 
Close Window