Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗായിക കെ.എസ്. ചിത്ര ഇരുമുടിക്കെട്ടേന്തി, മല ചവിട്ടി ശബരിമലയില്‍ ദര്‍ശനം നടത്തി
reporter
മലയാളിയുടെ വാനമ്പാടി കെ.എസ്. ചിത്ര ഇരുമുടിക്കെട്ടുമേന്തി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. വൈകിട്ട് ഏഴു മണിയോടെയാണ് ഭര്‍ത്താവും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കൊപ്പം ചിത്ര ദര്‍ശനം നടത്തിയത്.

ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര വിശേഷിപ്പിച്ചത്.പ്രായമായവരും കൊച്ചു കുട്ടികളുമെല്ലാം അതികഠിനമായ മല ചവുട്ടി അയ്യനെ കാണാന്‍ വരുന്നു. എവിടെയും നിറയുന്നത് ശരണമന്ത്രം. വളരെ വിശുദ്ധമായ അനുഭവമാണ് ശബരിമല യാത്ര നല്‍കിയതെന്നും ചിത്ര പ്രതികരിച്ചു.

'ഞാനെന്ന് കാണുമെന്‍ മണികണ്ഠസ്വാമിയെ' എന്ന ഗാനം ആലപിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window