Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം: ഇടപെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 'വിവരമറിയും'
reporter
സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍. മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

'പരമോന്നത കോടതിയുടേത് ആഭ്യന്തര പ്രശ്‌നമാണെന്നും പ്രശ്‌നങ്ങള്‍ വേഗത്തിലും സമാധാനപൂര്‍വ്വും പരിഹരിക്കുമെന്നും' ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു.

'നീതിന്യായ സംവിധാനത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്താന്‍ രാഹുല്‍ ഗാന്ധിക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നമ്മളായിട്ടു ഒരവസരം നല്‍കിയിരിക്കുകയാണ്. അത് നിര്‍ഭാഗ്യകരമാണ്.വിഷയം രാഷ്ട്രീയവരിക്കരുതെന്ന് ഞാന്‍ ബാര്‍ കൗണ്‍സിലിനു വേണ്ടി അഭ്യര്‍ഥിക്കുകയാണ്', മനന്‍കുമാര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window