Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
UK Special
  Add your Comment comment
ഷാര്‍ലെറ്റിന് രണ്ടു വയസ് പൂര്‍ത്തിയായിട്ടില്ല, എന്നാല്‍ രണ്ടു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും
reporter

ലണ്ടന്‍: വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ട്ടണിന്റെയും മകളായ ഷാര്‍ലെറ്റ് രാജകുമാരി ഒരു പ്രതിഭയാണെന്ന് തെളിയിച്ചുകഴിഞ്ഞു. രണ്ടു വയസ് പൂര്‍ത്തിയാകും മുന്‍പു തന്നെ രണ്ടു ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ ഷാര്‍ലെറ്റിന് സാധിക്കുന്നുണ്ടെന്ന് രാജകുടുംബം അറിയിച്ചു. ഈ ആഴ്ച മുതലാണ് ഷാര്‍ലെറ്റ് നഴ്‌സറിയില്‍ പോകാന്‍ ആരംഭിച്ചത്. ഇതിനോടകം ഇംഗ്ലിഷും സ്പാനിഷ് ഭാഷയും ഷാര്‍ലെറ്റ് പഠിച്ചു കഴിഞ്ഞു. ഷാര്‍ലെറ്റിന്റെ നാനിയില്‍ നിന്നുമാണ് സ്പാനിഷ് ഭാഷ പഠിച്ചത്. മരിയ തെരേസ ടുറിയണ്‍ ബൊറല്ലോയാണ് ഷാര്‍ലെറ്റിന്റെ നാനി. ഇവര്‍ക്ക് നന്ദി പറയുന്നതായി രാജകുടുംബം അറിയിച്ചു.

വില്‍കോക്ക് നഴ്‌സറി സ്‌കൂളിലാണ് ഷാര്‍ലെറ്റ് പഠനം നടത്തുന്നത്. വളരെ പക്വതയോടെയാണ് ഷാര്‍ലെറ്റിന്റെ പെരുമാറ്റമെന്ന് നഴ്‌സറി ടീച്ചര്‍മാര്‍ അറിയിച്ചു. കിരീട ധാരണത്തിനുള്ള സ്ഥാനത്തില്‍ നാലാമതാണ് ഷാര്‍ലെറ്റ്. ഷാര്‍ലെറ്റിന്റെ സഹോദരന്‍ ജോര്‍ജ് തെക്കന്‍ ലണ്ടനിലെ തോമസ് ബറ്റേര്‍സി സ്‌കൂളിലാണ് പഠിക്കുന്നത്.

 
Other News in this category

 
 




 
Close Window