Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി
reporter
കഴിഞ്ഞ 764 ദിവസങ്ങള്‍ ശ്രീജിത്ത് ഒറ്റക്കായിരുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുപറ്റം സുഹ്യത്തുക്കള്‍ ഒരുമിച്ച് വിഷയം ചര്‍ച്ചയായപ്പോള്‍ പിന്നാലെ രാഷ്ട്രീയക്കാരെത്തിത്തുടങ്ങി. ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് നേരെ ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ രോഷം പ്രകടിപ്പിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന് വീണ്ടും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.



അധികം വൈകാതെ ബിജെപി പ്രവര്‍ത്തകര്‍ ശ്രീജിത്തിന് ഒപ്പം നിരാഹാരമാരംഭിച്ചു. ശ്വാസം വിടാന്‍ പോലും ഇടനല്‍കാതെ ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രണ്ടുവര്‍ഷമായി ഒപ്പം നിന്ന സുഹൃത്തുക്കള്‍ ഇതോടെ സമരവേദിയില്‍ നിന്ന് പുറത്തായി. ഇതോടെ സമരത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കയിലാണ് സുഹൃത്തുക്കള്‍.

2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടോവിനോ രംഗത്ത്.

നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് നടന്‍ ടൊവിനൊ തോമസ് പറഞ്ഞു. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിരാഹാരമിരിക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമത്തില്‍ ചര്‍ച്ചയായ ഈ വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ഇടപെട്ടതെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും ശ്രീജിത്തിന് പിന്തുണ നല്‍കുന്നുവെന്നും താരം. ഒരു പ്രശ്‌നം കൊണ്ട് മുഴുവന്‍ പോലീസിനേയും കുറ്റപ്പെടുത്തുന്നില്ല. കേസിലെ കുറ്റക്കാരെ മാത്രം പിടിക്കാനാണ് ആവശ്യപ്പെടുന്നത്.
 
Other News in this category

 
 




 
Close Window