Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
കൂറ്റന്‍ കാളയെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ ജെല്ലിക്കെട്ട് വീരന്‍ കാളയുടെ ചവിട്ടുകൊണ്ട് മരിച്ചു
reporter
മധുരയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ 19 കാരന്‍ കൊല്ലപ്പെട്ടു. ഡിണ്ടിഗല്‍ സ്വദേശിയായ എസ് കാളിമുത്തുവാണ് മരിച്ചത് .സംഭവത്തില്‍ 25 ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മത്സരത്തിനിടെ കാള കാണികളുടെ ഇടയിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട് കാണികളുടെ ഇടയിലൂടെ ഓടിയ കാള ഫിനിഷിംഗ് പോയിന്റിനടുത്ത് നിന്നിരുന്ന കാളിമുത്തുവിനെ കുത്തുകയായിരുന്നു.

2014 ല്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു.എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതിവിധിയെ മറികടന്നുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുകയും ഇതിനായി നിയമം രൂപികരിക്കുകയുമായിരുന്നു.

അഴിച്ചുവിട്ട കാളക്കൂറ്റന്മാരെ ഏത് വിധേനയും കീഴ്‌പ്പെടുത്തുക. ഇതാണ് ജെല്ലിക്കെട്ട്. പങ്കെടുക്കുന്നവരുടെ ജീവനുപോലും ഭീഷണിയാകുന്ന മത്സരമാണെങ്കിലും സംസ്‌കാരത്തിന്റെ ഭാഗമെന്ന തരത്തില്‍ ഇത് ആഘോഷിച്ചു പോരുകയാണ്.

കളത്തില്‍ ഉള്ളവര്‍ക്ക് പുറമേ കാണികള്‍ക്കും പരിക്കേല്‍ക്കുന്ന മത്സരമായതിനാല്‍ കര്‍ശന സുരക്ഷയാണ് ഇക്കുറിയും ജെല്ലിക്കെട്ടിനുള്ളത്. മെഡിക്കല്‍ സംഘങ്ങളുടെ സാന്നിധ്യവും പോലീസ് അനുമതിയും സുരക്ഷയും വേണം. ഊര്‍ജ്ജം വര്‍ധിപ്പിക്കാനുള്ള മയക്കുമരുന്ന് പോലുള്ളവ കാളകളില്‍ പ്രയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മൂന്ന് വയസ്സിന് താഴെയും 15 വയസ്സിന് മുകളിലുമുള്ള കാളകളെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
 
Other News in this category

 
 




 
Close Window