Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
ഭാവന വിവാഹിതയായി: സിനിമാ പെണ്‍കൂട്ടായ്മയിലെ പ്രമുഖര്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തി
reporter
ആഡംബരമായ വേദിയില്‍ ജനത്തിരക്കിന്റെ സാക്ഷ്യത്തില്‍ ശുഭ മുഹൂര്‍ത്തത്തില്‍ നടി ഭാവന വിവാഹിതയായി. രാവിലെ 9.30ന് തൃശൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രനടയില്‍ കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തി. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു. വൈകിട്ട് ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തി. ചലച്ചിത്രമേഖലയിലെ ആളുകള്‍ക്ക് വിരുന്ന് ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണ് ഏര്‍പ്പാടാക്കിയത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ്. അച്ഛന്റെ ഓര്‍മകളില്‍ കണ്ണീരണിഞ്ഞ താരം, ആരാധകര്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞു. ഒറ്റവാക്കില്‍ ഭാവന പറഞ്ഞു, 'താങ്ക് യു സോ മച്ച് ഫോര്‍ ദി സപ്പോര്‍ട്ട്!'
വിവാഹത്തിനു മുന്നോടിയായി നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശന്‍, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആടിയും പാടിയും നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലായിരുന്നു മൈലാഞ്ചിയിടല്‍ ചടങ്ങ്.
സ്വര്‍ണ്ണനിറമുള്ള പാട്ടുസാരിയും മനോഹരമായ ആന്റിക്ക് ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് ഭാവന എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയെ ഒരുക്കിയത്. നടി മഞ്ജു വാരിയര്‍, നവ്യ നായര്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ഭാവനക്ക് ആശംസകള്‍ നേര്‍്ന്നുകൊണ്ട ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്‌സ്ആപ് സന്ദേശമയച്ചിരുന്നു.
സ്വര്‍ണ വര്‍ണ്ണത്തിലുള്ള സാരിയും ചെട്ടിനാട് ട്രഡീഷണല്‍ ലുക്ക് ആഭരണങ്ങളുടെ പ്രൗഢിയും, അതിലുപരി പ്രണയസാഫല്യത്തിന്റെയും കനല്‍വഴികള്‍ അതിജീവിച്ചതിന്റെ കരുത്തുമായിരുന്നു ഇന്ന് വിവാഹവേദിയില്‍ ഭാവനയുടെ സൗന്ദര്യം. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആശംസകളുമായെത്തിയപ്പോള്‍ ഭാവന വികാരഭരിതയായി.....
പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ഭാവനയെ അണിയിച്ചൊരുക്കിയത്.
 
Other News in this category

 
 




 
Close Window