Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നു പ്രോസിക്യൂട്ടര്‍
reporter
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കുന്നതിനെതിരായ ആക്ഷേപം പ്രോസിക്യുഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചു. ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.
നടി അക്രമിക്കപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഹെക്കോടതിയിലെ ഡിജിപി ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പോലീസിന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പോലീസ് എതിര്‍ക്കും.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ പോലീസ് ഇക്കാര്യം കാണിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കും.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിയ്ക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്.
 
Other News in this category

 
 




 
Close Window