Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ട്രെയിനില്‍ കയറുന്നവര്‍ ഇനി ക്യാമറയുടെ നീരീക്ഷണത്തില്‍: ഓരോ കോച്ചിലും സിസിടിവി സ്ഥാപിക്കുന്നു
reporter
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ. 3000 കോടിരൂപ 2017 18 ലെ കേന്ദ്ര ബജറ്റില്‍ ഇതിനുവേണ്ടി വകയിരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 11,000 തീവണ്ടികളിലും 8,500 സ്‌റ്റേഷനുകളിലും പുതുതായി ക്യാമറകള്‍ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.

12 ലക്ഷം സിസിടിവി ക്യാമറകള്‍ ഇതിനുവേണ്ടി വാങ്ങേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവണ്ടിയുടെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കും.

നിലവില്‍ രാജ്യത്തെ 50 തീവണ്ടികളിലും 395 സ്റ്റേഷനുകളിലും മാത്രമാണ് സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം തീവണ്ടികള്‍ മുതല്‍ പാസഞ്ചര്‍ തീവണ്ടികള്‍ വരെയുള്ള എല്ലാ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനകം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window