Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മാധ്യമ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വക ലക്ഷങ്ങള്‍ സാമ്പത്തിക സഹായം
reporter
മാധ്യമ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ 'ധനസഹായം'. മാതൃഭൂമിക്കും ഡിസി ബുക്കിനുമാണ് ലക്ഷങ്ങള്‍ സര്‍ക്കാര്‍ കൈമാറുന്നത്. മാതൃഭൂമി മനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് പരിപാടിക്കുള്ള 'ധനസഹായ'മായാണ് ഈ തുക നല്‍കിയിരക്കുന്നത്. '3452801049834 പി. എന്ന ശീര്‍ഷകത്തിലാണ്, തുക അനുവദിക്കുന്നതിന് ടൂറിസം വകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിയത്.
ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018 പരിപാടിക്ക് ധനസഹായമായി അഞ്ചു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സെക്രട്ടറിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ 'ധനസഹായം'. '34528010499 പൈതൃകം, പരിസ്ഥിതി, സംസ്‌കാരം എന്നിവയുടെ സംരക്ഷണവും നിലനിര്‍ത്തലും പരിപോഷണവും എന്ന ശീര്‍ഷകത്തിലാണ് ഡിസിബുക്കിന് സര്‍ക്കാര്‍ പണം കൈമാറിയിരിക്കുന്നത്.

മാതൃഭൂമിയും ഡിസിയും സര്‍ക്കാരില്‍ നിന്ന് മുന്‍പും ലക്ഷങ്ങളുടെ ധനസഹായം കൈപറ്റിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മലയാളത്തിലെ മുഖ്യധാരമാധ്യമങ്ങള്‍ എല്ലാം സര്‍ക്കാരിന്റെ 'ധനസഹായം'കൈപ്പറ്റിയിവരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

കെ.എസ്.ആര്‍.ടി.സി കുടുംബപെന്‍ഷന്‍ മുടങ്ങി ജീവിതം വഴിമുട്ടിയ വീട്ടമ്മ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയതിരുന്നു. എന്നാല്‍ ഇവരുടെ കുടുംബത്തെ സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞ് നോക്കിയില്ല. വിവിധ വകുപ്പുകളില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ ഇതുവരെ നല്‍കാന്‍ സാധിക്കാത്തപ്പോഴാണ് മാധ്യമങ്ങളെ പ്രീണിപ്പിക്കാനായി ഖജനാവില്‍ നിന്ന് വഴിവിട്ട് ലക്ഷങ്ങള്‍ നല്‍കുന്നത്.
 
Other News in this category

 
 




 
Close Window