Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നിര്‍മ്മാണത്തിലിരുന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ സ്റ്റേജ് തകര്‍ന്ന് 9 പേര്‍ക്ക് പരുക്ക്
REPORTER

ചാത്തന്നൂര്‍: നിര്‍മ്മാണത്തിനിടയില്‍ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ സ്റ്റേജ് തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍കുളം നെളിപള്ളി ചാലില്‍ സുരേഷ് (48), പരവൂര്‍ കൂനംകുളം അമ്പലത്തിനു സമീപം കുട്ടപ്പന്‍ (55), കല്ലുംകടവ് കാഞ്ഞിരംവിള ഭദ്രന്‍ (58) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 

കോട്ടപ്പുറം മുരുകാലയത്തില്‍ രാജു (55), ഊന്നിന്‍മൂട് കടയില്‍ വീട്ടില്‍ സജീവ് (39) എന്നിവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും കലക്കോട് കാര്‍ത്തിക് ഭവന്‍ ഗണേശ് (49), പുത്തന്‍കുളം ജിജി സദനത്തില്‍ ബാബു രാജന്‍ പിള്ള (69), പുത്തന്‍കുളം രാജു വിലാസത്തില്‍ രാജു (52), ആന്ധ്രാ സൊദെശി കൊസാരി വികാസ്(18) എന്നിവര്‍ നെടുങ്ങോലം താലൂക്കാശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. രണ്ട് സ്റ്റേജുകളുടെ നിര്‍മ്മാണമാണ് നടന്നു വന്നിരുന്നത്. ഇന്നലെ രാവിലെ മുതല്‍ സ്റ്റേജിന്റെ മേല്‍ക്കൂരയുടെ വാര്‍ക്ക പണി നടന്നു വരികയായിരുന്നു. ഇതിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ക്രീറ്റും സ്റ്റേജുകള്‍ ക്കിടയിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ ഉള്‍പ്പെടെ ഭയങ്കര ശബ്ദത്തൊടെ നിലംപൊത്തുകയായിരുന്ന. ഈ സമയം മുകളിലും താഴെയുമായി ഇരുപത്തേഴോളം തൊഴിലാളികളാണു ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. 

ഒന്‍പത് പേരൊഴികെ ബാക്കിയുള്ള തൊഴിലാളികള്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. 2016 ഏപ്രില്‍ പത്തിന് ഇതെക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തില്‍ നൂറ്റിപ്പത്ത് ജീവന്‍ പൊലിഞ്ഞിരുന്നു. 

ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് അയലാല്‍ കൊല്ലം ജില്ലാ കളക്റ്റര്‍ കാര്‍ത്തികേയന്‍, ഡെപ്യൂട്ടി കളക്റ്റര്‍മാരായ ഗോപാലകൃഷ്ണന്‍, വര്‍ക്ഷീസ് പണിക്കര്‍ ,സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.ശ്രീനിവാസ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പരവൂര്‍ എസ്.എച്ച്.ഓ ഷെരീഫ്, എസ്സ് .ഐ മാരായ ബിജു, രാജേഷ്, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ സ്റ്റീഫന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 
Other News in this category

 
 




 
Close Window