Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിന്റെ മകന്‍ അഭിനയിച്ച സിനിമയുടെ വിജയാഘോഷത്തിന് ദിലീപ് എത്തി
reporter
ആദിയുടെ വിജയം ആഘോഷിക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം നടന്‍ ദിലീപും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചത്.
ഫിയോക്കിന്റെ സ്ഥാപക പ്രസിഡന്റ് ദിലീപായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ആരോപണത്തില്‍ ജയിലിലായതോടെ സംഘടനയുടെ തലപ്പത്ത് നിന്ന് നീക്കി. പുറത്തിറങ്ങിയ ദിലീപിനെ വീണ്ടും പ്രസിഡന്റായി സംഘടന നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ദിലീപ് അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ സാധാരണ ഒരംഗം എന്ന നിലയിലാണ് ദിലീപ് പങ്കെടുത്തത്.

വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തിയ ആദി മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് എട്ടു കോടി രൂപയോളം തിയേറ്ററുകളില്‍നിന്നായി ആദി ഇത്രയും ദിവസം കൊണ്ട് നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. തിയേറ്റര്‍ ഉടമകള്‍ക്ക് ലാഭമുണ്ടാക്കിയ സിനിമ എന്ന നിലയിലും ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ എന്നതിനാലുമാണ് യോഗശേഷം കെയ്ക്ക് മുറിച്ച് ആദിയുടെ വിജയം ആഘോഷിച്ചത്.
അതേസമയം, തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയില്‍ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്.


ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തില്‍ ദിലീപ് പങ്കെടുക്കുന്നത്. ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ജയിലായ ശേഷം ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയിരുന്നു.

പിന്നീട് പുറത്ത് വന്നപ്പോള്‍ ദിലീപിനെ പ്രസിന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window