Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
യുകെയിലെ തണുപ്പിന് മസാല ചായ ബെസ്റ്റാണ്
reporter
യുകെയിലെ തണുപ്പു കാലത്ത് കുടിക്കാന്‍ മസാല ചായ ബെസ്റ്റാണ്. തണുപ്പു മാറുന്നതിനൊപ്പം ഉന്മേഷം വര്‍ധിക്കുകയും ചെയ്യും. പണ്ടു കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ കിട്ടിയിരുന്ന മസാല ചായയുടെ നൊസ്റ്റാള്‍ജിയ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. മസാല ചായ വീട്ടിലുണ്ടാക്കാം.


ഏലക്കായ - അഞ്ചെണ്ണം
പട്ട - രണ്ടെണ്ണം (ചെറുത്)
ഗ്രാമ്പു - ആറെണ്ണം
ഇഞ്ചി - രണ്ടു ടേബിള്‍സ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

മസാലയ്ക്കുവേണ്ട ചേരുവകള്‍ ഒരു പാനില്‍ ചൂടാക്കുക. സുഗന്ധം വരുന്നതുവരെ വഴറ്റുക. ഇത് ഒരു ബൗളിലേക്കു മാറ്റി നന്നായി തണുപ്പിക്കുക. നന്നായി പൊടിച്ചെടുക്കുക. (മസാലക്കൂട്ട് അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചു വെയ്ക്കാം.)

മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക. ഇഞ്ചിയും പഞ്ചസാരയവും ഒരു ടേബിള്‍സ്പൂണ്‍ മസാല ചായ പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസില്‍ ഒഴിച്ച് കുടിക്കാം.
 
Other News in this category

 
 




 
Close Window