Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
പാര്‍കൗര്‍ തരംഗം: പ്രണവ് കുട്ടിക്കാലം മുതല്‍ പരിശീലിച്ച അഭ്യാസം മലയാളത്തില്‍ അധികം താരങ്ങള്‍ പരീക്ഷിച്ചിട്ടില്ലാത്ത പാര്‍കൗര്‍ മാത്രമല്ല ബാലതാരങ്ങളായി എത്തിയ ആരും അഭിനയിച്ചിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് തിളങ്ങിയിട്ടുണ്ട്.
reporter

പ്രണവ് കുട്ടിക്കാലത്തു തന്നെ പാര്‍കൗര്‍ അഭ്യാസം പരിശീലിച്ചിട്ടുണ്ട്: ഒന്നാമന്‍ എന്ന സിനിമയില്‍ അതു പ്രകടിപ്പിച്ചിട്ടുമുണ്ട് മലയാളത്തില്‍ അധികം താരങ്ങള്‍ പരീക്ഷിച്ചിട്ടില്ലാത്ത പാര്‍കൗര്‍ മാത്രമല്ല ബാലതാരങ്ങളായി എത്തിയ ആരും അഭിനയിച്ചിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പമായി പ്രണവ് എത്തിയിരുന്നു. ഇതിലെ രംഗങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ജീത്തു ജോസഫ് ചിത്രം ആദിയിലെ ഹൈലൈറ്റ് ആയി എല്ലാവരും ചര്‍ച്ച ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ പ്രണവ് തകര്‍ത്തഭിനയിച്ച ഫൈറ്റ് രംഗങ്ങളെക്കുറിച്ചാണ്. ബോളിവുഡ് ചിത്രങ്ങളില്‍ സജീവമായ പാര്‍കൗര്‍ എന്ന അഭ്യാസ മുറയാണ് ഈ ഫൈറ്റിംഗ് സീനുകള്‍ക്കായി പ്രണവ് പരിശീലിച്ചതെന്ന വാര്‍ത്തയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛന്റെ മകനല്ലേ സിനിമയ്ക്കു വേണ്ടി എന്തും പഠിക്കുമെന്ന് പ്രേക്ഷകര്‍ പറഞ്ഞു. എന്നാലിതാ ആദിയിലെ നായകനാകാന്‍ വേണ്ടിയുള്ള മാറ്റങ്ങളും പരിശീലനങ്ങളുമൊന്നും മാത്രമായിരുന്നില്ല അതൊന്നും, പ്രണവിനിതൊക്കെ പണ്ടുമുതലേ വഴങ്ങും എന്ന് തെളിയിക്കുന്നു ഈ വിഡിയോ.

 
Other News in this category

 
 




 
Close Window