Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിബിഐ മൊഴിയെടുത്തു; 782ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
Reporter

തിരുവനന്തപുരംന്മ സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. കേസ് ഏറ്റെടുത്ത സിബിഐ സംഘം ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴിയെടുത്തു. ഇതിനുപിന്നാലെയാണു സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാവിലെയാണു ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴിയെടുത്തത്.

സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കേരളത്തിന്റെയാകെ സജീവശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്. സെക്രട്ടേറിയറ്റിനു മുന്നില്‍ രണ്ടു വര്‍ഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നല്‍കി. സമരം ജനകീയ മുന്നേറ്റത്തിന്റെ പാതയിലേക്കു മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു.

എന്നാല്‍, വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരാനായിരുന്നു ശ്രീജിത്തിന്റെ തീരുമാനം. സിബിഐ സംഘം മൊഴിയെടുത്ത സാഹചര്യത്തില്‍ ശ്രീജിത്ത് സമരം അവസാനിപ്പിക്കുകയായിരുന്നു. 2014 മേയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിക്കുന്നത്. മര്‍ദ്ദിച്ചും വിഷം കൊടുത്തും ശ്രീജിവിനെ പൊലീസുകാര്‍ കൊന്നതാണെന്നു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിച്ചു കുറ്റപത്രം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

പക്ഷേ കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ആരോപണ വിധേയരായ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടിയതോടെ നടപടികള്‍ എടുക്കാനാകാതെ സര്‍ക്കാരും കുഴങ്ങി. ഇതോടെയാണു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരവുമായി ശ്രീജിത്ത് രംഗത്തെത്തുന്നത്. പാറശാല സിഐ അയിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, സിപിഒമാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, എസ്‌ഐ ഡി.ബിജുകുമാര്‍ എന്നിവരാണു ശ്രീജിവിന്റെ മരണത്തിലെ കുറ്റാരോപിതര്‍.

 
Other News in this category

 
 




 
Close Window