Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
സിനിമാ നടന്‍ പിരിഞ്ഞു പോയ ഭാര്യയുടെ വീടിന്റെ പൂട്ട് തകര്‍ത്ത് ആഭരണങ്ങള്‍ മോഷ്ടിച്ചു
reporter
ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും സിസിടിവി ക്യാമറകളും ഫര്‍ണ്ണിച്ചറുകളും നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തെലുങ്ക് യുവനടന്‍ കൃഷ്ണ റെഡ്ഡിയെ (സാമ്രാട്ട് റെഡ്ഡി) സൈബറാബാദ് പൊലീസ് അറസ്റ്റു ചെയ്തു. നടന്റെ ഭാര്യ ഹരിത റെഡ്ഡിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി.


ജനുവരി 13 മകരസംക്രാന്തി ദിനത്തില്‍ അമ്മയെ കാണാന്‍ പോയ ഹരിത തിരിച്ചെത്തുമ്പോള്‍ വീടിന്റെ ലോക്ക് തകര്‍ത്തിരിക്കുന്നതായും ആഭരണങ്ങള്‍ നഷ്ടമായിരിക്കുന്നതായും കണ്ടു. ഇതേതുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടക്കുകയും നടനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. 2015ല്‍ വിവാഹിതരായ ഇരുവരും പിരിഞ്ഞാണ് താമസിയ്ക്കുന്നത്.

നടന്‍ സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് ഉപദ്രവിക്കുന്നത് പതിവായതോടെയാണ് പിരിഞ്ഞു താമസിയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഹരിത പരാതിയില്‍ പറയുന്നുണ്ട്. പിരിഞ്ഞുതാമസിയ്ക്കാന്‍ തീരുമാനിച്ച ശേഷമുണ്ടാക്കിയ കരാര്‍ പ്രകാരം ഹരിത കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഫഌറ്റിലാണ് താമസിച്ചിരുന്നത്. പഞ്ചാക്ഷരി എന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയുടെ ഭര്‍ത്താവായി വേഷമിട്ടതോടെയാണ് കൃഷ്ണ റെഡ്ഡി സിനിമാരംഗത്ത് പേരെടുക്കുന്നത്.
 
Other News in this category

 
 




 
Close Window