Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
ചന്ദ്രഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്നും കുഞ്ഞിനെ ദോഷമാണെന്നും കാരണവന്മാര്‍ പറയാറുണ്ട്. ഈ സമയത്ത് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കേടാണെന്നും വിശ്വാസം നിലനിന്നിരുന്നു.
reporter
കേരളത്തില്‍ സൂപ്പര്‍മൂണും ബ്ലുമൂണും പൂര്‍ണ്ണചന്ദ്രഗ്രഹണവും ഒരുമിച്ച് ദൃശ്യമായി. വൈകിട്ട് ഏഴരയോടെ ചന്ദ്രഗ്രഹണം തെളിഞ്ഞു. അതിനു ശേഷം പൂര്‍ണ ശോഭയോടെ ചന്ദ്രന്റെ ഓരോ ഭാഗങ്ങളായി ആകാശത്ത് തിളങ്ങി. സൂപ്പര്‍മൂണ്‍ , ബ്ലൂമൂണ്‍ പ്രതിഭാസത്തോടൊപ്പം ചന്ദ്രഗ്രഹണവും വരുന്ന ഇന്നത്തെ ദിവസം പോലൊരു ദിവസം ഈ തലമുറയ്ക്ക് ഇനി കാണാനാവില്ലെന്നാണ് പ്രത്യേകത. 1982 ഡിസംബര്‍ 30 നാണ് ഏഷ്യയില്‍ ഈ വിസ്മയം കാണാന്‍ കഴിഞ്ഞത്. 152 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ ഇത് കാണാന്‍ കഴിഞ്ഞത്.

സാധാരണകാണുന്നതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാം എന്നതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നതാണ് ഈ തിളക്കത്തിനും വലിപ്പത്തിനും കാരണം. ഈ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനാണിത്. ഒരു കലണ്ടര്‍ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദനെയാണ് ശാസ്ത്രലോകം ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. അപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്ത് കൂടി പോകുമ്പോള്‍ പൗര്‍ണ്ണമി സംഭവിക്കുന്നതിനെയാണ് സൂപ്പര്‍മൂണെന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ വലിപ്പം 14 ശതമാനം കൂടുതലായിരിക്കും.


ചന്ദ്രഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്നും കുഞ്ഞിനെ ദോഷമാണെന്നും കാരണവന്മാര്‍ പറയാറുണ്ട്. ഈ സമയത്ത് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കേടാണെന്നും വിശ്വാസം നിലനിന്നിരുന്നു.

മൂന്ന് ചാന്ദ്രപ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണുന്ന ദിവസം ഭൂചലനമുണ്ടായേക്കാമെന്ന പ്രവചനം സത്യമായി. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.


കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അര്‍ജന്റീന എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവസ്ഥാനം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്.

ഇവിടെ 6.1 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചാന്ദ്ര പ്രതിഭാസങ്ങള്‍ ഒരുമിച്ച് വരുന്ന ദിവസം ഭൂചലനത്തിന് സാധ്യതയെന്ന പ്രവചനം പുറത്ത് വന്നത്.
 
Other News in this category

 
 




 
Close Window