Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
സിനിമ
  Add your Comment comment
ട്രെയിനില്‍ കിടന്നുറങ്ങിയ സിനിമാ നടി സനൂഷയെ തലോടിയ യുവാവിനെ കയ്യോടെ പിടികൂടി
reporter
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ. ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് സനുഷ പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ആക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു



ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവയാള്‍ക്കെതിരെ പ്രതികരിക്കാന്‍ യുവനടി സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അക്രമികളെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ കാണിച്ച സനുഷയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞു.


അഭിനന്ദനം അറിയിച്ചുകൊണ്ട് നടിക്ക് ഉടനെതന്നെ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു. നടി ട്രെയിനിനുള്ളില്‍ ആക്രമിക്കപ്പെടുമ്പോള്‍ രണ്ടു പേര്‍ മാത്രം സഹായത്തിനെത്തിയത് ഞെട്ടിപ്പിക്കുന്നുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അടുത്തകാലത്ത് ഉണ്ടായ അക്രമണസംഭവങ്ങളില്‍ നാട്ടുകാര്‍ ചിലര്‍ മുഖംതിരിച്ചുനിന്നത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് ഡിജിപി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് രാത്രിയാത്രകളില്‍ സുരക്ഷ വര്‍ധിപ്പിക്കുവാന്‍ വിദഗ്ധ പരിശീലനം നേടിയ വനിതാ ഗാര്‍ഡുകളെ നിയോഗിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡിജിപി അറിയിച്ചു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് നടി സനുഷയ്‌ക്കെതിരെ സഹയാത്രികനായ തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസില്‍ നിന്നും ആക്രമണം ഉണ്ടായത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യ്ത് റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window