Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വഴി നീളെ കെട്ടിയ പാര്‍ട്ടിയുടെ കൊടികളും ബോര്‍ഡും പിടിച്ചെടുക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് സിപിഎം നേതാവ് ജയരാജന്‍
reporter
ഐപിഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാനെന്ന പേരില്‍ പൊതു സ്ഥലങ്ങളിലെ പ്രചാരണ വസ്തുക്കള്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തെക്കുറിച്ച് അറിയാത്ത ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകളുടെ ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷട്രീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് പുതിയ നീക്കങ്ഹളുമായി എത്തിയത്.


അതേ സമയം പാനൂര്‍ പെരിങ്ങളത്തുണ്ടായ സിപിഐഎംലീഗ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കേറ്റു. പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ ബോംബേറുണ്ടാകുകയും ചെയ്തു.

രാഷട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ പൊതുസ്ഥലത്തെ പ്രചാരണ വസ്തുക്കള്‍ പിടിച്ചെടുത്ത് കേസെടുക്കാനായിരുന്നു കണ്ണൂര്‍ എസ്.പിയുടെ തീരുമാനം. ഇതനുസരിച്ച് ഇലക്ട്രിക് പോസ്റ്റുകളിലെ പ്രചാരണം ഒഴിവാക്കാമെന്ന് സമ്മതിച്ചെങ്കിലും പൊതുസ്ഥലത്തെ പ്രചാരണങ്ങള്‍ തുടരുമെന്നാണ് സിപിഐഎം നിലപാട്.

മട്ടന്നൂരിലടക്കം സംഘര്‍ഷം ഉടലെടുത്തത് കൊടിമരങ്ങളുടെ പേരിലായിരുന്നു. പെരിങ്ങളത്ത് ഇന്നലെ രാത്രി സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ലീഗ് പ്രവര്‍ത്തകര്‍ ചികിത്സയിലാണ്. സിപിഐഎം ലീഗ് ഓഫീസുകള്‍ രാത്രിയില്‍ തകര്‍ക്കപ്പെട്ടു. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്ളയുടെ വീട്‌ന് നേരെ ബോംബെറിഞ്ഞു. പ്രദേശത്ത് ഇരുപാര്‍ട്ടികളും ഹര്‍ത്താല്‍ നടത്തിയതോടെ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
 
Other News in this category

 
 




 
Close Window