Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മലയാളികളെ സ്‌കോച്ച് വിസ്‌കി കുടിപ്പിക്കാന്‍ പരിശീലിപ്പിക്കുന്ന ബജറ്റ്: വീടും സ്ഥലവും വാങ്ങുന്നവര്‍ക്ക് ഇപ്പോഴത്തെക്കാള്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി
reporter
ബജറ്റില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പ്രവാസികള്‍ക്ക് മൊത്തം എണ്‍പതു കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ലോക കേരള സഭയുടെയും കേരള ഫെസ്റ്റിവലിന്റെയും സംഘാടനത്തിനാണ് 19 കോടി. ബോധ വത്കരണത്തിന് 7 കോടി. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വെബ് പോര്‍ട്ടലും ഉണ്ടാക്കുന്നുണ്ട്.
ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചു. ഭൂമിയുടെ വിപണിവിലയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനു ന്യായവില 10% വര്‍ധിപ്പിക്കുമെന്നാണു ബജറ്റിലെ പ്രഖ്യാപനം. ന്യായവിലയിലെ അപാകത പരിഹരിക്കുന്നതിനു സംസ്ഥാനത്തെ ന്യായവില പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചു. വസ്തു കൈമാറ്റത്തിനു കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കു നിലവിലെ മുദ്രവില 300 രൂപയില്‍നിന്നു 600 രൂപയായി വര്‍ധിപ്പിച്ചു.

കേരളത്തില്‍ ആധാര റജിസ്‌ട്രേഷന്‍ മുദ്രവില ഈടാക്കുന്നതു ഭൂമിക്കു നിശ്ചയിച്ചിട്ടുള്ള ന്യായവിലയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഫ്‌ലാറ്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കു വില നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ക്കു വില കുറച്ച് റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഫ്‌ലാറ്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കും ആദായനികുതി നിയമ പ്രകാരം മൂല്യം നിര്‍ണയിക്കുന്നതിനു നിയമനിര്‍മാണം നടത്തും.

അതേസമയം, ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റിലൂടെ ഇനി വിദേശ നിര്‍മിത വിദേശ മദ്യവും. ചരിത്രത്തിലാദ്യമായി, വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വ്യാപാരവും വിപണനവും ഏറ്റെടുക്കാന്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതോടെ വിദേശത്തെ മുന്തിയ ഇനം മദ്യങ്ങള്‍ ഇനി മുതല്‍ ബവ്‌റിജസ് ഔട്ട്‌ലറ്റിലും ലഭ്യമാകും. കോര്‍പ്പറേഷന്റെ രൂപീകരണത്തിനുശേഷം ഇതുവരെ വിദേശ നിര്‍മിത വിദേശമദ്യം വില്‍പ്പന നടത്തിയിരുന്നില്ല. വിദേശ നിര്‍മിത മദ്യത്തിന്റെ അനധികൃത വ്യാപാരം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു ബജറ്റില്‍ തീരുമാനം പുറത്തുവന്നത്.

വിദേശ നിര്‍മിത മദ്യത്തിന് ഇപ്പോള്‍ 150% കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു വില കൂടും. ഇക്കാരണത്താല്‍ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന നികുതി 78%. വിദേശ നിര്‍മിത വൈനിന്റെ നികുതി 25%. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്‌സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചു.
 
Other News in this category

 
 




 
Close Window