Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പദ്മാവതിനെതിരേ സമരം അവസാനിപ്പിച്ചിട്ടില്ല: രജപുത്രന്മാരുടെ സംഘടനയായ കര്‍ണിസേനയുടെ അറിയിപ്പ്
reporter
പദ്മാവത് സിനിമയ്‌ക്കെതിരെ കര്‍ണിസേന നടത്തുന്ന സമരം പിന്‍വലിച്ചിട്ടില്ലെന്നും രാജസ്ഥാനില്‍ ബി.ജെ.പിക്കേറ്റ പരാജയം രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്തതിനുള്ള മറുപടിയാണെന്നും കര്‍ണസിനേ നേതാവ് ലോകേന്ദ്രസിങ് കല്‍വി. പദ്മാവത് സിനിമയ്‌ക്കെതിരേയുള്ള സമരത്തില്‍ നിന്ന് കര്‍ണിസേന പിന്‍വാങ്ങുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. സമരം ഇനിയും തുടരുമെന്നും കല്‍വി ചൂണ്ടിക്കാട്ടി.

പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ്. ചില നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഇവയെ നയിക്കുന്നത്. ഇവര്‍ അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ഇറക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ സംഘടന ശ്രീ രജ്പുത് കര്‍ണിസേനയാണെന്നും ആ സംഘടന സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നും കല്‍വി മാധ്യമങ്ങളോട് പ്രതികരിച്ചു.

രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്ത ബി.ജെ.പിയെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയെന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അത് പാലിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. വരും കാലങ്ങളില്‍ സംസ്ഥാനത്ത് 'പദ്മാവത്' പല കാര്യങ്ങളും നിശ്ചയിക്കുമെന്നും കല്‍വി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window