Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
UK Special
  Add your Comment comment
യുകെയിലെ അന്തരീക്ഷം വിഷലിപ്തമാകുന്നു, ഭാവിയില്‍ ശ്വാസകോശ രോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും
reporter

ലണ്ടന്‍: രാജ്യത്തെ അന്തരീക്ഷം വിഷലിപ്തമായെന്ന് റിപ്പോര്‍ട്ട്. തുറമുഖങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വിഷവാതകം നൈട്രജന്‍ ഡയോക്‌സൈഡ് ആണ് ഇപ്പോള്‍ രാജ്യത്ത് ഭീഷണിയായി കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം വന്‍തോതില്‍ സള്‍ഫര്‍ ഡയോക്‌സൈഡും പുറത്ത് വിടുന്നതായി കണ്ടെത്തി. പരിധിയെക്കാള്‍ നാലിരട്ടിയാണ് നൈട്രജന്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലുള്ളത്. സള്‍ഫര്‍ ഡയോക്‌സൈഡ് ആണെങ്കില്‍ മൂന്നിരട്ടിയും. സതാംപ്ടണ്‍, ഗ്രിംസ്ബി, ലിവര്‍പൂള്‍ എന്നിവയാണ് ഭീഷണി നേരിടുന്ന തുറമുഖങ്ങള്‍. ഇവിടെ ജീവിക്കുന്നവരുടെ അവസ്ഥ പരിതാപകരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്തമ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത വളരെ കൂടുതലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുകെയില്‍ പ്രതിവര്‍ഷം 40,000 പേരാണ് ഈ രോഗങ്ങള്‍ മൂലം മരിക്കുന്നത്. വാഹനങ്ങളെക്കാള്‍ കൂടുതല്‍ കപ്പലുകളില്‍ നിന്നാണ് ഇപ്പോള്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡീസല്‍ വാഹനങ്ങളെക്കാള്‍ കൂടുതല്‍ അന്തരീക്ഷമലിനീകരണമാണ് ഇവര്‍ ഉണ്ടാക്കുന്നത്. ചെറിയ തുറമുഖങ്ങളും ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നു. ഓരോ വര്‍ഷവും മലിനീകരണ തോത് വര്‍ധിച്ചുവരികയാണ്. ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് ദോഷകരമാകും. രാജ്യത്ത് വര്‍ധിച്ചുവരുന്ന നൈട്രജന്‍ ഡയോക്‌സൈഡില്‍ 10 ശതമാനവും കപ്പലില്‍ നിന്നാണ് പുറന്തള്ളുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് ഒരു പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവന്നാല്‍ കയറ്റിറക്കുമതി താളം തെറ്റും. എന്നാല്‍ ഘട്ടം ഘട്ടമായി ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

 
Other News in this category

 
 




 
Close Window